ലോക്പാല്‍ ബില്‍: ബിജെപി രാഷ്ട്രപതിയെ പ്രതിഷേധമറിയിക്കും

January 1, 2012 ദേശീയം

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നടന്ന ലോക്പാല്‍ ബില്‍ നാടകങ്ങളില്‍ ബിജെപിയുടെ പ്രതിഷേധം അറിയിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഈ മാസം 3 ന് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ കാണും. കോണ്‍ഗ്രസിനെതിരെ ഒരാഴ്ച നീളുന്ന ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനും ഇന്നലെ ചേര്‍ന്ന പാര്‍ട്ടി കോര്‍ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കാണുകയെന്ന് മുഖ്യവക്താവ് രവിശങ്കര്‍ പ്രസാദ് അറിയിച്ചു. 310 തീയതികളില്‍ ‘ജനാധിപത്യം സംരക്ഷിക്കുക, കോണ്‍ഗ്രസിനെ നീക്കുക’ എന്ന മുദ്രാവാക്യവുമായി ദേശവ്യാപക പ്രചാരണവും നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം