ഇന്ത്യയുടെ ഭൂപടം അപൂര്‍ണ്ണമായി അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു

January 4, 2012 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ഭൂപടം അപൂര്‍ണ്ണമായിക്കാണുന്നു. തര്‍ക്കപ്രദേശമെന്ന സൂചന നല്‍കുന്ന രീതിയില്‍ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖ കുത്തുകുത്തുകള്‍ കൊണ്ടാണ് ഭൂപടത്തില്‍ രേഖപ്പെപ്പെടുത്തിയിട്ടുള്ളത്. വാഷിങ്ടണിലെ ഇന്ത്യന്‍ എംബസ്സി ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. പാക് അധീന കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി ചേര്‍ത്തത് നേരത്തെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ചൈന കൈയടക്കിവച്ചിരിക്കുന്ന ഇന്ത്യന്‍ ഭൂപ്രദേശമായ അകാസിന്‍ ചിന്നിനെ തര്‍ക്കപ്രദേശമായിട്ടാണ് ഭൂപടത്തില്‍ കാണിച്ചിരുന്നത്. ഇതിനെതിരെ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം നീക്കം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം