നാരായണപിള്ള വൈദ്യന്‍ അന്തരിച്ചു

January 6, 2012 കേരളം

ആര്‍.പി.നാരായണന്‍ വൈദ്യന്‍

തിരുവനന്തപുരം: കഴക്കൂട്ടത്തെ പ്രസിദ്ധ ആയൂര്‍വേദ ഭിഷഗ്വരന്‍ ചന്തവിള പനയ്ക്കല്‍ വീട്ടില്‍ ആര്‍.പി.നാരായണന്‍ വൈദ്യന്‍ (99) അന്തരിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവുമായിരുന്ന അദ്ദേഹം പരമേശ്വരവിലാസം ആയൂര്‍വേദ നഴ്‌സിംഗ് ഹോമിന്റെ സ്ഥാപകനും അയിരൂപ്പാറ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു.
ഭാര്യ: ലളിതമ്മപിള്ള മക്കള്‍: എല്‍.ഇന്ദിരാഭായി അമ്മ, ഡോ.എന്‍.രാമചന്ദ്രന്‍, എല്‍. അനിതകുമാരി (കേരള യൂണിവേഴ്‌സിറ്റി), മരുമക്കള്‍: ഡോ.എന്‍.സുകുമാരന്‍ നായര്‍ (റിട്ട. ചീഫ് മെഡിക്കല്‍ ആഫീസര്‍), ഡോ.ഡി.മൈഥിലി (ജി.എ.എച്ച്.വെങ്ങാനൂര്‍) എസ്.ശ്രീകുമാരന്‍ നായര്‍. ശവസംസ്‌കാരം ഇന്നു(വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പില്‍ നടന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം