ഗുരുവായൂരില്‍ ഉത്രാട കാഴ്‌ചക്കുല സമര്‍പ്പണം ഇന്ന്‌

August 21, 2010 മറ്റുവാര്‍ത്തകള്‍

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഉത്രാട കാഴ്‌ചക്കുല സമര്‍പ്പണം ഇന്നു. രാവിലെ ശീവേലിക്കു ശേഷം പട്ട്‌ ചുറ്റിയ ലക്ഷണമൊത്ത നേന്ത്രക്കുല മേല്‍ശാന്തി തെക്കുംപറമ്പത്ത്‌ ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി ഗുരുവായൂരപ്പന്‌ സമര്‍പ്പിക്കും. തുടര്‍ന്നു ഭക്‌തര്‍ കാഴ്‌ചക്കുലകള്‍ സമര്‍പ്പിക്കും. ഭക്‌തര്‍ സമര്‍പ്പിക്കുന്ന കാഴ്‌ചക്കുലകളില്‍ ഒരു ഭാഗം ആനയൂട്ടിനായി നല്‍കും. തിരുവോണ സദ്യയ്‌ക്ക്‌ പഴപ്രഥമന്‍ ഉണ്ടാക്കാനും കാഴ്‌ചക്കുലയിലെ ഒരു ഭാഗം എടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍