കേരളത്തെ വ്യവസായ നിക്ഷേപകരുടെ നാടാക്കും: മുഖ്യമന്ത്രി

January 9, 2012 ദേശീയം

ജയ്പൂര്‍: കേരളത്തെ വ്യവസായ സംരംഭകരുടെ സംസ്ഥാനമാക്കി മാറ്റാനാണു യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശമ്പളക്കാരുടെ നാടെന്ന നിലയില്‍ നിന്നു കേരളം സംരംഭകരുടെ നാടായി മാറേണ്ടതുണ്ട്. കേരളത്തിലെത്തുന്ന നിക്ഷേപകര്‍ക്ക് എല്ലാ വിധ സഹായങ്ങളും ഒരുക്കിക്കൊടുക്കും. എല്ലാ മേഖലകളിലും പൊതു , സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രസക്തി തിരിച്ചറിയണം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സമഗ്ര വളര്‍ച്ചയ്ക്ക് പൊതു, സ്വകാര്യ പങ്കാളിത്തം ഏറെ പ്രധാനപ്പെട്ടതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജയ്പൂരില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ കേരളത്തിന്റെ നിക്ഷേപ സാധ്യതകളെ കുറിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസി തൊഴിലാളികളുടെ ജോലി സുരക്ഷയിലും ജീവിത നിലവാരത്തിലുമുള്ള പ്രതിസന്ധി ആശങ്കയുളവാക്കുന്നതാണ്. പ്രവാസി ക്ഷേമനിധി നേരത്തെ തന്നെ നടപ്പാക്കിയതാണ്. പ്രവാസി മലയാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം