ശബരിമല സന്നിധാനത്തുനിന്നും ഏഴംഗ മോഷണസംഘം പിടിയില്‍

January 9, 2012 കേരളം

പത്തനംതിട്ട: ശബരിമലയില്‍ ഏഴംഗ മോഷണസംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് 16000 രൂപയും 14 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. സന്നിധാനത്തെ പ്രത്യേക പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. തീര്‍ഥാടകരുടെ വേഷത്തിലാണ് ഇവര്‍ സന്നിധാനത്തും സമീപപ്രദേശങ്ങളിലും മോഷണം നടത്തിവന്നത്. അറസ്റ്റിലായവരെല്ലാം തന്നെ തേനി സ്വദേശികളാണ്.

തീര്‍ഥാടകരുടെ തോള്‍സഞ്ചികള്‍ അറുത്താണ് ഇവര്‍ കവര്‍ച്ചനടത്തിയിരുന്നത്. ചോദ്യംചെയ്യലില്‍ കൂടുതല്‍ പേര്‍ മോഷണസംഘത്തിലുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സന്നിധാനം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം