കാരിയില്‍ ക്ഷേത്രത്തില്‍ അമ്പെയ്‌ത്ത്‌ ഇന്ന്‌

August 22, 2010 മറ്റുവാര്‍ത്തകള്‍

ചെറുവത്തൂര്‍: കാരിയില്‍ വിഷ്‌ണുമൂര്‍ത്തി ക്ഷേത്രത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്നു ക്ഷേത്രപരിസരത്തു അമ്പെയ്‌ത്ത്‌ നടക്കും.പണ്‌ടുമുതല്‍ നടത്തിവരുന്ന അനുഷ്‌ടാന ചടങ്ങുകളിലൊന്നാണു അമ്പെയ്‌ത്ത്‌. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകള്‍ ഇന്നു ഉച്ചകഴിഞ്ഞു മൂന്നിനു ആരംഭിക്കും. ക്ഷേത്ര സ്ഥാനീകരും ക്ഷേത്ര പരിധിയില്‍പ്പെട്ട പുരുഷനമാരും കുട്ടികളുമായിരിക്കും അമ്പെയ്‌ത്തില്‍ പങ്കെടുക്കുന്നത്‌.

പൊതിച്ച തേങ്ങയുടെ ചിരട്ട പൊട്ടിച്ചെടുത്ത കാമ്പ്‌ ക്ഷേത്രത്തിനു മുന്‍വശത്തുള്ള മണ്‍ത്തിട്ടയില്‍ തൂക്കയിടും. തുടര്‍ന്നു ഇതിനെ ലക്ഷ്യംവച്ചു അമ്പെയ്‌ത്തുകാര്‍ കുരുത്തോലയുടെ ഈര്‍ക്കില്‍ കൊണ്‌ടുണ്‌ടാക്കിയ അമ്പും മുളവില്ലും ഉപയോഗിച്ചാണു എയ്‌ത്തു നടത്തുക.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍