യേശുദാസിന് ഇന്ന് 72 പിറന്നാള്‍

January 10, 2012 ദേശീയം

കൊല്ലൂര്‍: ഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്ന് 72  വയസ്. എല്ലാക്കൊല്ലത്തെയും പോലെ ഇത്തവണയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് ഗാനഗന്ധര്‍വന്‍ ജന്മദിനം ചെലവിടുന്നത്. ഇന്നലെ കുടുംബസമേതം കൊല്ലൂരിലെത്തിയ യേശുദാസ് വൈകിട്ട് ആറരയോടെ ക്ഷേത്രദര്‍ശനം നടത്തി.  ഇന്നു പുലര്‍ച്ചെ മുതല്‍ 72 കലാകാരന്‍മാര്‍ പങ്കെടുത്ത സംഗീതാര്‍ച്ചന ക്ഷേത്രത്തില്‍ നടന്നു. യേശുദാസും ഇന്ന് കച്ചേരി നടത്തുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം