നഴ്‌സുമാരുടെ സമരം തുടരുന്നു; ചര്‍ച്ച വ്യാഴാഴ്ച നടക്കും

January 10, 2012 കേരളം

കൊച്ചി: അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തീര്‍ക്കാന്‍ ലേബര്‍ കമ്മിഷണര്‍ വിളിച്ച ചര്‍ച്ച വ്യാഴാഴ്ചത്തേക്ക് മാറ്റി. ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് വച്ച് ചര്‍ച്ച നടത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും ആശുപത്രി മാനേജ്മെന്റിന്റെ ആവശ്യത്തെ തുടര്‍ന്ന് ചര്‍ച്ച മാറ്റിവയ്ക്കുകയായിരുന്നു. മാനേജ്മെന്റിലെ ഉന്നതര്‍ക്ക് ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാനാകില്ലെന്ന് അറിയച്ചതിനെ തുടര്‍ന്നാണു ചര്‍ച്ച മാറ്റിയത്. ഒന്‍പതു ദിവസമായി തുടരുന്ന നഴ്‌സുമാരുടെ സമരത്തിനു കഴിഞ്ഞ ദിവസം മുതല്‍ നാട്ടുകാരുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം