ഇന്‍ഡോനീഷ്യയില്‍ ഭൂചലനം; സുനാമിക്ക് മുന്നറിയിപ്പ്

January 11, 2012 രാഷ്ട്രാന്തരീയം

ജക്കാര്‍ത്ത: കടലിനടിയില്‍ ശക്തമായ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് ഇന്‍ഡോനീഷ്യ സുനാമി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച പുലര്‍ച്ചെ 1.30 ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി. കടല്‍ തീരത്ത് താമസിക്കുന്നവരെ അധികൃതര്‍ ഒഴിപ്പിച്ചു.  മൗലാബോ പ്രദേശത്തിന് 350 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി കടലിനടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. മൗലാബോയിലെ ജനങ്ങള്‍ ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായി. കടലിന് ഒരു കിലോമീറ്റര്‍ അകലേക്ക് മാറാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. 2004 ല്‍ ഉണ്ടായ സുനാമിയെ തുടര്‍ന്ന് ഇന്‍ഡോനീഷ്യയില്‍ 170000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം