രമേഷ് നാരായണനും കാവാലം ശ്രീകുമാറിനും അവാര്‍ഡ്

January 11, 2012 കേരളം

തിരുവനന്തപുരം: കേരള സംഗീതനാടക അക്കാദമി 2011ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശാസ്ത്രീയ സംഗീത വിഭാഗത്തില്‍ പണ്ഡിറ്റ് രമേഷ് നാരായണന്‍, കാവാലം ശ്രീകുമാര്‍ എന്നിവര്‍ വായ്പാട്ടിലും ഗുരുവായൂര്‍ ഗോപി നാദസ്വരത്തിലും ശ്രീനാരായണപുരം അപ്പുമാരാര്‍ ചെണ്ടയിലും അവാര്‍ഡ് നേടി. ലളിത സംഗീതം സെല്‍മ ജോര്‍ജ്. നാടകത്തില്‍ ചമയത്തിനു കെ.ജി. രാമു സംവിധാനത്തിന് മീനമ്പലം സന്തോഷ്, ദീപന്‍ ശിവരാമന്‍, എന്നിവരും അവാര്‍ഡ് നേടി. കഥകളിക്ക് ഈഞ്ചക്കാട്ട് രാമചന്ദ്രന്‍പിള്ള നൃത്തത്തില്‍ മോഹിനിയാട്ടത്തിന് സുനന്ദനായര്‍. ഭരനാട്യത്തിന് ഗിരിജ റിഗാറ്റ. പാരമ്പര്യകലകളില്‍ കൂത്ത്, കൂടിയാട്ടം എന്നിവയ്ക്ക് മാര്‍ഗി മധു, ചെണ്ടയ്ക്ക് കേളത്ത് അരവിന്ദാക്ഷ മാരാര്‍. നാടന്‍ കലകളില്‍ ചവിട്ടുനാടകത്തിന് തമ്പി പയ്യപ്പിള്ളി, കാക്കാരിശ്ശി നാടകത്തിന് ശ്രീധരന്‍ ആശാന്‍, ജനകീയകലകളില്‍ മാജിക്കിന് ആര്‍.കെ.മലയത്ത്. നാടകഗാന രചനയ്ക്ക് പൂച്ചാക്കല്‍ ഷാഹുല്‍ എന്നിവരും അവാര്‍ഡ് നേടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം