വി.എസ്സിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന്എ.കെ.ബാലന്‍

January 12, 2012 കേരളം

തൊടുപുഴ: ബന്ധുവിന് ഭൂമി പതിച്ചുനല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പ്രതിയാക്കാനുള്ള ശുപാര്‍ശ രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം നേതാവ് എ.കെ ബാലന്‍. അഴിമതിക്കെതിരെ പോരാടുന്ന വി.എസിന്റെ പ്രതിഛായ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണിതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.  ടി.കെ സോമന് ഭൂമി നല്‍കിയത് നിയമാനുസൃതം തന്നെയാണ്. അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ വി.എസ് തെറ്റുകാരനല്ലെന്ന് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം