ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന് കരുണാനിധി

January 12, 2012 ദേശീയം

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടു സ്ഥിതിചെയ്യുന്ന ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധി.ബ്രിട്ടീഷ് ഭരണകാലത്ത് ഭരണപരമായ സാങ്കേതിക പിഴവു പിന്നീട് തിരുത്താതിരുന്നതുകൊണ്ടാണ് ഇരു താലൂക്കുകളും കേരളത്തിന് ലഭിച്ചത്. തെക്കന്‍ തമിഴ്‌നാട്ടിലെ നാലു ജില്ലകളിലെ ജനങ്ങളുടെ ജീവിതത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി നേരിട്ടു ബന്ധമുണ്ട്. ഇരു താലൂക്കുകളും തമിഴ്‌നാടിനോട് ചേര്‍ക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടികളെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയില്‍ കേരളം പുതിയ നിവേദനം നല്‍കി. വെള്ളം പങ്ക് വയ്ക്കുന്നതിനുള്ള വ്യവസ്ഥകള്‍ സുപ്രീംകോടതി തീരുമാനിക്കണമെന്നും തമിഴ്‌നാട് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ കേരളത്തിനും അവകാശമുണ്ടെന്നുമാണ് നിവേദനത്തിലെ ആവശ്യങ്ങള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം