വി.എസ്. നിയമത്തിനതീതനല്ലെന്നു കെ.ബി.ഗണേഷ് കുമാര്‍

January 13, 2012 കേരളം

തിരുവനന്തപുരം: നിയമത്തിനും നിയമവ്യവസ്ഥകള്‍ക്കും അതീതനല്ല പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നു മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു വി.എസ് പറയുന്നത് മുന്‍ പരിചയമുള്ളതുകൊണ്ടാണ്. രാഷ്ട്രീയ പ്രേരിതമായി മറ്റുള്ളവര്‍ക്കെതിരെ കേസ് കൊടുത്തിരുന്ന ആളാണ് അദ്ദേഹം. രാഷ്ട്രീയ പേരിതമായി പലതും ചെയ്യാന്‍ കഴിയുമെന്ന് വിഎസിനെ പോലെ അറിയാവുന്ന ഒരാള്‍ വേറെയില്ല.

വി.എസ്. ഉപ്പു തിന്നെങ്കില്‍ വെള്ളം കുടിക്കും. നിയമം നിയമത്തിന്റെ വഴിക്കു പോകും.  വി.എസ് കാട്ടിയതു സ്വജന പക്ഷപാതമാണ്. അതു സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം