ജീവിതപങ്കാളിക്കൊപ്പം കഴിയാന്‍ വിദേശീയര്‍ക്ക് യുകെയില്‍ ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ബന്ധമാകും

January 14, 2012 രാഷ്ട്രാന്തരീയം

ലണ്ടന്‍: ജീവിതപങ്കാളിക്കൊപ്പം കഴിയാന്‍ വിദേശ രാജ്യങ്ങളില്‍നിന്നു യുകെയിലെത്തുന്നവര്‍ക്ക്  ഇംഗ്ലീഷ്  പരിജ്ഞാനം നിര്‍ബന്ധമാക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങുന്നു. പുതിയ നിയമനിര്‍മാണത്തെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജി യുകെ ഹൈക്കോടതി  തള്ളിയതിനെത്തുടര്‍ന്നാണിത്. 2010 നവംബറിലാണ്  ഈ നിയമം നടപ്പാക്കുന്നത്. എന്നാല്‍, ഈ നിയമം നീതിപൂര്‍വകമുള്ളതല്ലെന്നും വംശീയ വിവേചനമുള്ളതാണെന്നും ചൂണ്ടിക്കാട്ടി മൂന്നു ദമ്പതിമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബ ജീവിതത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണ്  ഈ നിയമമെന്നും അവര്‍ ആരോപിച്ചു. എന്നാല്‍, ഹര്‍ജിക്കാരുടെ വാദങ്ങള്‍ ജഡ്ജി അപ്പാടെ തള്ളുകയായിരുന്നു. വിധി തികച്ചും സ്വാഗതാര്‍ഹമെന്ന്  യുകെ ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍. ഇംഗ്ലീഷ്  സമൂഹവുമായി ഇഴുകിച്ചേര്‍ന്നു ജീവിക്കാന്‍ ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം