കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉടന്‍ രാജി: വി.എസ്

January 17, 2012 കേരളം

തിരുവനന്തപുരം: ബന്ധുവിനു വഴിവിട്ടു ഭൂമി ദാനം ചെയ്‌തെന്ന കേസില്‍ തന്റെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ പൊളിറ്റ് ബ്യുറോയ്ക്കു കത്തു നല്‍കി. കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉടന്‍ രാജി വയ്ക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിഎസ് കത്തില്‍ പറയുന്നു. വിഎസിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ  രാജിസന്നദ്ധത അറിയിച്ചിരുന്നു. ഇക്കാര്യം വിഎസ് ദിവസങ്ങള്‍ക്കു മുന്‍പ് വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു.
കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വിഎസ് കൈമാറി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം