ഭാഗവത കഥാകഥനത്തിലാറാടി മള്ളിയൂര്‍

January 18, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

മള്ളിയൂര്‍: ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 91-ാം ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഭാഗവതോല്‍സവത്തിന് വന്‍ ഭക്തജനത്തിരക്ക്. ഇന്നു ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ 6.00, യജ്ഞവേദിയില്‍: പാരായണം, പ്രഭാഷണം. പാരായണ ഭാഗങ്ങള്‍: ഗജേന്ദ്രമോക്ഷം, പാലാഴിമഥനം, കൂര്‍മാവതാരം, വാമനാവതാരം, മത്സ്യാവതാരം, പരശുരാമാവതാരം. ഗണേശമണ്ഡപത്തില്‍: സംഗീതസദസ്സ് ജയന്‍ (ജയവിജയ) 7.00.
ഇന്ന് ശ്രീകൃഷ്ണാവതാരം പാരായണം ചെയ്യും. നാളെയാണ് രുഗ്മിണി സ്വയംവരം. ഉണ്ണിക്കണ്ണന്റെ അവതാരകഥ വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരിയും മുംബൈ ചന്ദ്രശേഖര ശര്‍മയും പെരുമ്പള്ളി കേശവന്‍ നമ്പൂതിരിയും ചേര്‍ന്ന് അവതരിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം