ബസ്‌കത്തിക്കല്‍ കേസിലെ സാക്ഷികള്‍ക്കു വധഭീഷണി

August 27, 2010 മറ്റുവാര്‍ത്തകള്‍

കൊച്ചി: കളമശേരി ബസ്‌ കത്തിക്കല്‍ കേസിലെ പ്രധാന സാക്ഷികള്‍ക്കു വധഭീഷണി. കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായാണു സൂചന. സാക്ഷികളില്‍ ചിലര്‍ തന്നെയാണ്‌ ഇക്കാര്യം എന്‍ഐഎയെ അറിയിച്ചത്‌. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിനു ശേഷം സാക്ഷികളില്‍ പലര്‍ക്കും മനംമാറ്റം വന്നതായി എന്‍ഐഎയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. കേസില്‍ 28 പ്രധാന സാക്ഷികളാണ്‌ ഉള്ളത്‌. എല്ലാവരും അഗ്നിക്കിരയായ ബസിലെ യാത്രക്കാരാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍