മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതിയും വിവിധ രാഷ്ട്രീയ കക്ഷികളും പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം

January 18, 2012 കേരളം

തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതിയും വിവിധ രാഷ്ട്രീയ കക്ഷികളും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണം. മറ്റുജില്ലകളെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടില്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ തൃശ്ശൂര്‍ ജില്ലയെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ഇടുക്കിയില്‍ എല്‍.ഡി.എഫും, ബിജെപിയും കേരളാ കോണ്‍ഗ്രസും ഹര്‍ത്താലിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മറ്റുജില്ലകളില്‍ സ്വകാര്യബസുകളും വാഹനങ്ങളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.

മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനംചെയ്‌ത ഹര്‍ത്താല്‍ സംസ്ഥാനതലത്തിലാണെങ്കിലും പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ഇടുക്കി ജില്ലയില്‍ മാത്രമാണ്‌. എല്‍.ഡി.എഫും ബി.ജെ.പി.യും വ്യാപാരി വ്യവസായി ഏകോപനസമിതിയും ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന്‌ പിന്തുണയ്‌ക്കുന്നു. കേരള കോണ്‍ഗ്രസ്‌ ധാര്‍മികമായി പിന്തുണയ്‌ക്കുന്നുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം