എ.സി കോച്ചുകളില്‍ യാത്രചെയ്യുന്നതിന് ഐ.ഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി

January 19, 2012 ദേശീയം

ന്യൂഡല്‍ഹി: തീവണ്ടികളില്‍ എ.സി കോച്ചുകളില്‍ യാത്രചെയ്യുന്നതിന് ഐ.ഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. ഫിബ്രവരി 15 മുതലാണ് നിബന്ധന നിലവില്‍ വരുക. നേരത്തെ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും തത്കാല്‍ ടിക്കറ്റ് എടുത്തവര്‍ക്കും മാത്രമായിരുന്നു ഐ.ഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിരുന്നത്.  ഒരു ടിക്കറ്റില്‍ ഒന്നിലേറെ പേര്‍ യാത്രചെയ്യുന്നുണ്ടെങ്കില്‍ അതില്‍ ഒരാള്‍ക്ക് ഐ.ഡി കാര്‍ഡ് ഉണ്ടായിരിക്കണം. ടിക്കറ്റ് കരിഞ്ചത്തയും കൈമാറ്റവും തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് റെയില്‍വെ അറിയിച്ചു. റെയില്‍വെ അംഗീകരിച്ചിട്ടുള്ള ഒമ്പത് ഐ.ഡികാര്‍ഡുകളില്‍ ഏതെങ്കിലുമാണ് യാത്രചെയ്യുമ്പോള്‍ കൈവശമുണ്ടായിരിക്കേണ്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം