സ്വയം തിരുത്താനും ഉത്തരവാദിത്തം കാണിക്കാനും മാധ്യമങ്ങള്‍ തയ്യാറാകണം: മുഖ്യമന്ത്രി

January 19, 2012 കേരളം

കൊച്ചി: ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്ന പ്രമുഖരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയ ‘മാധ്യമം’ വാരികയ്‌ക്കെതിരെ നിയമ നടപടിയെടുക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ മാധ്യമത്തിന്റെ നടപടി അങ്ങേയറ്റം തെറ്റാണ്. സ്വയം തിരുത്താനും ഉത്തരവാദിത്തം കാണിക്കാനും മാധ്യമങ്ങള്‍ തയ്യാറാകണം. പേരുകള്‍ വെട്ടി പ്രസിദ്ധീകരിച്ചത് ന്യായീകരിക്കാനാകില്ല. തന്റെ പ്രസ്താവന വന്നതിന് ശേഷമാണ് വിട്ടുപോയ പേരുകള്‍ ‘മാധ്യമം’ പ്രസിദ്ധീകരിച്ചത്. ഈ നിലപാട് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം