കാണിക്കവഞ്ചി തകര്‍ത്ത്‌ മോഷണം

January 20, 2012 ക്ഷേത്രവിശേഷങ്ങള്‍

*  കാണിക്കവഞ്ചി തകര്‍ത്തത്‌ വിഗ്രഹം ഉപയോഗിച്ച്‌
തിരുവനന്തപുരം: പേട്ടയില്‍ കവറടിമുക്കിനു സമീപം മേലാങ്കോട്‌ ഇശക്കി അമ്മന്‍ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരുന്ന നാഗവിഗ്രഹം ഇളക്കിയെടുത്ത്‌ കാണിക്കവഞ്ചി തകര്‍ത്ത്‌ പണം കവര്‍ന്നു. മൂന്ന്‌ ചെറിയ കാണിക്കവഞ്ചികളും ഒരു ഇരുമ്പ്‌ കാണിക്കവഞ്ചിയുമാണ്‌ കവര്‍ന്നത്‌.
ക്ഷേത്രത്തില്‍ പുനപ്രതിഷ്‌ഠയ്‌ക്കുള്ള പണികള്‍ നടക്കുന്നതിനാല്‍ നാഗവിഗ്രഹങ്ങള്‍ ശ്രീകോവിലിന്നു മുന്നില്‍ താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്‌ച രാവിലെ ശാന്തിക്കാരന്‍ നടതുറക്കാന്‍ എത്തിയപ്പോഴാണ്‌ മോഷണം അറിഞ്ഞത്‌. കവര്‍ച്ചയ്‌ക്കു ശേഷം വിഗ്രഹവും കാണിക്കവഞ്ചികളും സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചതായി പോലീസ്‌ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു. 

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍