ഹിന്ദുമഹാ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

January 20, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

കടുത്തുരുത്തി: പെരുവയില്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച്  നടക്കുന്ന പ്രഥമ ഹിന്ദുമഹാസമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്നു തുടങ്ങുന്ന സമ്മേളനം 22ന് സമാപിക്കും.
പെരുവ നരസിംഹസ്വാമി ക്ഷേത്ര മൈതാനത്ത്‌ ഇന്നു വൈകുന്നേരം അഞ്ചിന് കുന്നപ്പള്ളി ഗീതാമന്ദിരാശ്രമം മഠാധിപതി സ്വാമി വേദാനന്ദ സരസ്വതി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ താന്ത്രിക കുലപതി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപാട് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ഡോ.കെ.അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തും. ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എം. പി.അപ്പു പ്രസംഗിക്കും.
നാളെ നടക്കുന്ന ആധ്യാത്മിക സമ്മേളനത്തില്‍ വിവേകാന്ദ വേദിക് മിഷന്‍ ഡയറക്ടര്‍ ഡോ.ലക്ഷ്മി കുമാരി മുഖ്യപ്രഭാഷണം നടത്തും. 22ന് വൈകുന്നേരം നാലിന് കുന്നപ്പള്ളിയില്‍ നിന്നാരംഭിക്കുന്ന മഹാഘോഷയാത്രയ്ക്ക് വിവിധ ഹൈന്ദവ സംഘടന നേതാക്കള്‍, സന്ന്യാസി ശ്രേഷ്ടന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം പന്തളം കൊട്ടാരത്തിലെ മഹാരാജാവ് വിശാഖം തിരുനാള്‍ രാമവര്‍മ രാജ  ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം ഓര്‍ഗനൈസിംഗ് സെക്രട്ടറി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ നേതാക്കള്‍ യോഗത്തില്‍ പ്രസംഗിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം