നടതുറപ്പുമഹോത്സവം സമാപിച്ചു

January 20, 2012 ക്ഷേത്രവിശേഷങ്ങള്‍

കൊടകര (തൃശൂര്‍) : മറ്റത്തൂര്‍കുന്ന് കടശപുരം ശ്രീ മഹാദേവക്ഷേത്രത്തില്‍ 12 ദിവസങ്ങളായി നടന്നുവന്ന ശ്രീ പാര്‍വതീദേവിയുടെ നടതുറപ്പുമഹോത്സവം സമാപിച്ചു. ദേവിക്ക് പട്ടും താലിയും ചാര്‍ത്തുന്ന ഇവിടത്തെ പ്രധാനവഴിപാട് നടത്തുന്നതിന് നിരവധി പേര്‍ എത്തി. ഉച്ചക്കു നടന്ന പ്രസാദഊട്ടില്‍ നിരവധി ഭക്തര്‍ പങ്കുകൊണ്ടു. വൈകുന്നേരം ഗുരുവായൂര്‍ ഗോപന്റെ നേതൃത്വത്തില്‍ തായമ്പകയുണ്ടായിരുന്നു. രാത്രിയില്‍ വിശേഷാല്‍ പൂജകള്‍ക്കു ശേഷം അടച്ച പാര്‍വതീദേവിയുടെ ശ്രീകോവില്‍ ഇനി അടുത്ത വര്‍ഷം ധനുമാസത്തിലെ തിരുവാതിര നാളിലാണ് തുറക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍