ഭാഗവത നവാഹയജ്ഞം ഇന്ന് ആരംഭിക്കും

January 20, 2012 ക്ഷേത്രവിശേഷങ്ങള്‍

കൊട്ടാരക്കര: പൂവറ്റൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പറക്കോട് എന്‍.വി.നമ്പ്യാതിരിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദേവീഭാഗവത നവാഹയജ്ഞം ഇന്ന് ആരംഭിച്ച് 29ന് സമാപിക്കും.  വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ച് ഭദ്രദീപ പ്രകാശനം ക്ഷേത്രം തന്ത്രി ഭാനു ഭാനു പണ്ടാരത്തില്‍ നിര്‍വഹിക്കും.
ഇന്ന് രാവിലെ ഘോഷയാത്ര മണ്ണടി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കുളക്കട ആലപ്പാട്ട് ദേവീക്ഷേത്രം, തുരുത്തീലമ്പലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കച്ചേരിമുക്ക് വഴി പൂവറ്റൂര്‍ ഭഗവതി ക്ഷേത്രത്തിലെത്തും. വൈകുന്നേരം ആറിന് ഭദ്രദീപ ഘോഷയാത്ര പൂവറ്റൂര്‍ കിഴക്ക് മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് യജ്ഞവേദിയിലെത്തും. എല്ലാ ദിവസവും ദേവീഭാഗവത പാരായണവും പൂജയും പ്രഭാഷണവും അന്നദാനവും ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍