തിരുവനന്തപുരം-കാസര്‍കോട് അതിവേഗറയില്‍ പാതയ്ക്ക് സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു

January 20, 2012 ദേശീയം

ന്യൂഡല്‍ഹി: തിരുവനന്തപുരം-കാസര്‍കോട് അതിവേഗറയില്‍ പാതയ്ക്ക്   സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ ഓഫിസില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ഉന്നതതലയോഗത്തിലാണു തീരുമാനമായത്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. ഡിഎംആര്‍സി ആറു മാസത്തികം വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്റെ പഠനത്തില്‍ പദ്ധതി സാധ്യമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കേന്ദ്രസഹായം അഭ്യര്‍ഥിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറി പി. പ്രഭാകരനും ഹൈ സ്പീഡ് റയില്‍ കോറിഡോര്‍ കമ്പനി എംഡി ടി.ബാലകൃഷ്ണനും പങ്കെടുത്തു. തിരുവനന്തപുരത്തു നിന്നു കൊച്ചി വരെയുള്ള പാതയ്ക്ക് 40,000 കോടി രൂപയും അവിടെ നിന്ന് കാസര്‍കോട്ടേയ്ക്ക് 1,18,000 കോടി രൂപയും ചെലവ് വരുമെന്നാണു പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം