ദേശീയ സ്‌കൂള്‍ കായിക മേളയില്‍ എം.ഡി.താരയ്ക്ക് രണ്ടാം സ്വര്‍ണം

January 21, 2012 കായികം

ലുധിയാന: ദേശീയ സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് പറളി സ്‌കൂളിലെ എം.ഡി.താര രണ്ടാം സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തിലാണു താര ഇന്നു സ്വര്‍ണം നേടിയത്. നേരത്തെ താര 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും 1500 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. മേളയിലെ കേരളത്തിന്റെ ആദ്യ സ്വര്‍ണമായിരുന്നു 3000 മീറ്ററില്‍ എം.ഡി.താരയുടേത്. കേരളത്തിന്റെ 12-ാം സ്വര്‍ണമാണിത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം