അഴീക്കോടിന്റെ നില ഗുരുതരം; മുഖ്യമന്ത്രി സന്ദര്‍ശിച്ചു

January 22, 2012 കേരളം

തൃശൂര്‍: അതീവ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിയുന്ന പ്രമുഖ എഴുത്തുകാരന്‍ സുകുമാര്‍ അഴീക്കോടിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. വൈകീട്ട് അഞ്ചരയോടെ തൃശൂര്‍ അമല കാന്‍സര്‍ സെന്ററില്‍ എത്തിയ മുഖ്യമന്ത്രി അല്‍പ്പസമയം അവിടെ ചെലവഴിച്ചു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം സമാപനചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി അഴീക്കോടിനെ കാണാനെത്തിയത്. കാന്‍സര്‍ രോഗബാധിതനായ സുകുമാര്‍ അഴീക്കോട് ഒന്നരമാസമായി ആസ്പത്രിയിലാണ്.

അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹമിപ്പോള്‍ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് ശ്വാസതടസ്സം ഉണ്ടായതോടെ കൃത്രിമ ശ്വാസോച്ഛ്വാസമാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം