ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റ മൂല്യനിര്‍ണയം 17ന് ആരംഭിക്കും

January 22, 2012 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റ മൂല്യനിര്‍ണയം അടുത്തമാസം 17നോ 18നോ തുടങ്ങുമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷന്‍ എം.വി.നായര്‍.മൂല്യനിര്‍ണയ സമിതിയുടെയും മേല്‍നോട്ട സമിതിയുടെയും സംയുക്ത യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തമാസം ഒന്‍പതിന് വീണ്ടും യോഗം ചേര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ കെല്‍ട്രോണ്‍ എത്തിക്കും. കുറച്ച് ഉപകരണങ്ങള്‍ ഇതിനകം എത്തിച്ചുകഴിഞ്ഞു. ബാക്കിയുള്ളവ ഒന്‍പതിനു മുന്‍പ് എത്തിക്കും. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി അനുവദിച്ച ഫണ്ട് കെല്‍ട്രോണിന് ലഭിച്ചിട്ടുണ്ടെന്നും എം.വി.നായര്‍ അറിയിച്ചു.

സമിതിയുടെ പ്രവര്‍ത്തനത്തിനായി ദേവസ്വം ഓഫിസ് അനുവദിച്ചിട്ടുണ്ട്. അടുത്ത യോഗം ഇവിടെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂല്യനിര്‍ണയ സമിതി അധ്യക്ഷസ്ഥാനത്ത് നിന്ന് സി.വി. ആനന്ദബോസ് ഒഴിവായതിനുശേഷം നടന്ന ആദ്യയോഗമായിരുന്നു ഇന്നു നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം