വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ മെഡല്‍ മൂന്നു മലയാളികള്‍ക്ക്

January 25, 2012 ദേശീയം

ന്യൂഡല്‍ഹി: വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ മെഡല്‍ മൂന്നു മലയാളികള്‍ക്ക്. എഡിജിപിമാരായ എം.എന്‍.കൃഷ്ണമൂര്‍ത്തി, വിജയാനന്ദ്, ഐജി ജോസ് ജോര്‍ജ് എന്നിവര്‍ക്കാണു മെഡല്‍. സ്തുത്യര്‍ഹ സേവനത്തിനുളള മെഡലിന് എട്ടു മലയാളികള്‍ അര്‍ഹരായി. എസ്പിമാരായ ടി.ജെ.ജോസ്, ജി.സോമശേഖര്‍, സി.പി.ഗോപകുമാര്‍, ഡിവൈഎസ്പി എസ്.രാജേന്ദ്രന്‍, എഎസ്‌ഐമാരായ കെ.അപ്പുക്കുട്ടന്‍, ടി.ടി.വര്‍ക്കി ഈനാശു, ജെ.സ്റ്റീഫന്‍സണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.പരമേശ്വരന്‍ പിള്ള എന്നിവര്‍ക്കാണു മെഡല്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം