ഗവര്‍ണറുടെ മരണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു

January 27, 2012 കേരളം

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ എംഒഎച്ച് ഫറൂഖിന്റെ നിര്യാണത്തില്‍ കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, വയലാര്‍ രവി, കെ.വി.തോമസ്, കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ.അഹമ്മദ്, കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ അനുശോചിച്ചു. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.എസ്.അച്യുതാനന്ദന്‍, മന്ത്രിമാരായ കെ.എം.മാണി, കെ.ബി.ഗണേഷ്‌കുമാര്‍, കെ.പി.മോഹനന്‍, ഷിബു ബേബി ജോണ്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.  കേരള കാലിക്കറ്റ്, എം.ജി, കാലടി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളുടെ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചു. കണ്ണൂരില്‍ നടക്കുന്ന ടെക്‌നിക്കല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനചടങ്ങുകളും മാറ്റിവെച്ചു.  സംസ്ഥാനത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം