ശിവരാത്രി ആഘോഷം

January 28, 2012 കേരളം

വൈക്കം: മഹാദേവക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ചു ശ്രീമൂലം പട്ടാര്യ സമാജം നാല്പതാം നമ്പര്‍ ശാഖയുടെ പ്രാതല്‍ വഴിപാട്, വൈകുന്നേരം കൂവളത്തില താലപ്പൊലി, വെടിക്കെട്ട് എന്നിവ നടത്തുന്നതിനു കരയോഗം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കരയോഗ ഹാളില്‍ മോഹനന്‍ പുതുശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ലക്ഷ്മണന്‍പിള്ള, മണിയന്‍പിള്ള, ശ്രീധരന്‍പിള്ള, ചന്ദ്രശേഖരന്‍പിള്ള, പ്രകാശന്‍പിള്ള, ശിവകുമാര്‍, ഷീലാപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മഹാദേവ ക്ഷേത്രത്തില്‍ ഫെബ്രുവരി ഏഴിന് ചിറപ്പു മഹോത്സവം ആരംഭിക്കും. 14-ന് കുംഭാഷ്ടമിയും 20-ന് ശിവരാത്രിയും ആഘോഷിക്കും. ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ചു പ്രത്യേക പൂജയും കലാമണ്ഡപത്തില്‍ വിപുലമായ കലാവിരുന്നുമുണ്ടായിരിക്കും. ഉത്സവത്തിന്റെ ഭാഗമായി നൃത്തനാടകം ബാലെ, കഥാപ്രസംഗം, ഡാന്‍സ്, സംഗീത സദസ്, ഓട്ടന്‍തുള്ളല്‍, കാക്കരശി നാടകം, ചാക്യാര്‍കൂത്ത്, ഭക്തിഗാനമേള, കഥകളി, ലക്ഷദീപം എന്നിവയാണു പ്രധാന പരിപാടികള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം