അന്യസംസ്ഥാന ലോട്ടറികളില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങണം

August 30, 2010 മറ്റുവാര്‍ത്തകള്‍

കൊച്ചി: അന്യസംസ്ഥാന ലോട്ടറികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ നികുതി വാങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ കേരളത്തിലെ മൊത്തവിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. വാളയാറില്‍ ലോട്ടറി പിടിച്ചെടുക്കുകയും അന്യസംസ്ഥാന ലോട്ടറി കമ്പനികളില്‍ നിന്ന് മുന്‍കൂര്‍ നികുതി പിരിക്കുന്നത് നിര്‍ത്തിവെച്ചതും ചോദ്യം ചെയ്താണ് മേഘ ഹൈക്കോടതിയെ സമീപിച്ചത്.

ഏത് ലോട്ടറികളും വില്‍ക്കാന്‍ ഏജന്‍സികള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കണം. ഇതില്‍ യാതൊരു വീഴ്ചയും അനുവദിക്കില്ല. നറുക്കെടുപ്പ് കേന്ദ്ര ലോട്ടറി നിയമം അനുസരിച്ച് മാത്രമേ പാടുള്ളൂ. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോട്ടറികളുടെ കാര്യത്തില്‍ ഉത്തരവ് ബാധകമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍