പൊങ്കാല ഉത്സവം

January 29, 2012 ക്ഷേത്രവിശേഷങ്ങള്‍

ആയവന: ശ്രീപോര്‍ക്കാവ് മഹാദേവി ക്ഷേത്രത്തില്‍ മകര ഭരണി ഉത്സവവും പൊങ്കാല ഉത്സവവും 30 മുതല്‍ ഒന്നുവരെ നടക്കും.30-ന് ഉച്ചകഴിഞ്ഞ് മൂന്നിന് നട തുറക്കല്‍. 3.30-ന് കാഴ്ച ശീവേലി. നാലിന് താലപ്പൊലി ഘോഷയാത്ര. രാത്രി ഏഴിന് ദീപാരാധന, വെടിക്കെട്ട്. എട്ടിന് നാടന്‍ കലാപരിപാടികള്‍. ഒമ്പതിന് ചങ്ങനാശേരി അണിയറയുടെ നാടകം -അത്ഭുത വിളക്ക്. 12-ന് മുടിയേറ്റ്. 31-ന് രാവിലെ എട്ടിന് ദീപാരാധി പൂജ. 11-ന് പൊങ്കാല നിവേദ്യം അര്‍പ്പിക്കല്‍. വൈകുന്നേരം 6.30-ന് ദീപാരാധന, വെടിക്കെട്ട്. ഒന്നിന് വൈകുന്നേരം 4.30-ന് താലപ്പൊലി ഘോഷയാത്ര. രാത്രി ഏഴിന് ദീപാരാധന, വെട്ടിക്കെട്ട്. എട്ടിന് നാടന്‍ കലാപരിപാടികള്‍. ഒമ്പതിന് പൂഞ്ഞാര്‍ നൃത്ത ഭവന്റെ ബാലെ – കൃഷ്ണ.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍