ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭാഗവതി താലപ്പൊലിയാഘോഷം നാളെ

January 30, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: ഇടത്തരികത്ത് കാവ് ഭാഗവതിയുടെ ദേവസ്വം വക താലപ്പൊലിയാഘോഷം നാളെ നടക്കും. താലപ്പൊലിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ഭഗവതിക്ക് നിര്‍മാല്യം, വിശേഷാല്‍പൂജകള്‍, പുഷ്പാലങ്കാരം എന്നിവയുണ്ടാകും.
ഉച്ചയ്ക്ക് 12ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ പുറത്തേക്കെഴുന്നള്ളിപ്പ്, മേളത്തിന്റെ അകമ്പടിയില്‍ തിരിച്ചെഴുന്നള്ളിപ്പ്. തിരിച്ചെഴുന്നള്ളിപ്പിന് കിഴക്കേനടയിലെ നടപ്പുരയില്‍ നിറപറവയ്പ്പ് സ്വീകരിക്കും. നാദസ്വരത്തിന്റെ അകമ്പടിയില്‍ കുളപ്രദക്ഷിണം, ദീപാരാധന, തായമ്പക, രാത്രി കളംപാട്ട് എഴുന്നള്ളിപ്പ് എന്നിവയുണ്ടാവും.
മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ അഷ്ടപദി, പ്രഭാഷണം, കൈകൊട്ടിക്കളി സന്ധ്യക്ക് ഗുരുവായൂര്‍ രാജാമണിയുടെ വയലിന്‍ ഫ്യൂഷന്‍ എന്നിവയുണ്ടാവും. താലപ്പൊലിയോടനുബന്ധിച്ച് ക്ഷേത്രനട ഉച്ചയ്ക്ക് 12.30ന് അടയ്ക്കും. വിവാഹം, ചോറൂണ്‍ എന്നിവ വഴിപാടുകള്‍ ക്ഷേത്രനട അടച്ച സമയത്ത് നടത്തുന്നതല്ല. വൈകീട്ട് 4.30ന് പതിവുപോലെ ക്ഷേത്രനട തുറക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം