തുഞ്ചന്‍ ഉല്‍സവം നാളെ തുടങ്ങും

January 31, 2012 കേരളം

മലപ്പുറം: ഇത്തവണത്തെ തുഞ്ചന്‍ ഉല്‍സവം നാളെ തുടങ്ങും. നാലു ദിവസം നീളുന്ന ഉല്‍സവത്തിന് ഭാഷാപിതാവിന്റെ നാട് ഒരുങ്ങിക്കഴിഞ്ഞു. വ്യാഴാഴ്ച രാവിലെ പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ ഗിരിരാജ് കിഷോര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അഞ്ചു സെഷനുകളിലായാണ് സെമിനാര്‍ നടക്കുക. തുഞ്ചന്‍ ഉല്‍സവം നാളെ രാവിലെ കന്നട എഴുത്തുകാരന്‍ ചന്ദ്രശേഖര്‍ കമ്പാര്‍ ഉദ്ഘാടനം ചെയ്യും. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനായിരിക്കും.

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധകരെ ഉള്‍പ്പെടുത്തിയുള്ള പുസ്തകോല്‍സവം, ദക്ഷിണ സംസ്ഥാനങ്ങളിലെ പ്രമുഖ കവികള്‍ പങ്കെടുക്കുന്ന ദക്ഷിണേന്ത്യന്‍ കവിസമ്മേളനം, തുഞ്ചന്‍ കൃതികളുടെ പാരായണം എന്നിവയും ഉല്‍സവത്തിന് മിഴിവേകും. തുഞ്ചന്‍ ബാലസമാജം വായനാശാല സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ജയചന്ദ്രന്‍ നയിക്കുന്ന ഗാനസന്ധ്യ, മണിപ്പൂരി നൃത്തം തുടങ്ങിയവയും ഉല്‍വത്തോടനുബന്ധിച്ച് നടക്കും. ആഖ്യാന കലയുടെ തിരിച്ചു വരവ് എന്ന വിഷയത്തിലെ ദേശീയ സെമിനാറാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം