അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളന ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

January 31, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ചെറുകോല്‍പ്പുഴ: അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത് ശതാബ്ദി ആഘോഷങ്ങള്‍ക്ക് പമ്പാ മണല്‍പ്പുറത്തെ വിദ്യാധിരാജാ നഗറില്‍ ഒരുക്കം അവസാന ഘട്ടത്തില്‍. പരിഷത് അഞ്ചിന് മൂന്നിനു മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും. അശോക് സിംഗള്‍ അധ്യക്ഷത വഹിക്കും.
അന്നദാനപ്പുരയുടെയും വിശ്രമപ്പുരകളുടെയും പൊലീസിന്റെയും മറ്റും താമസസൗകര്യങ്ങളും അവസാനഘട്ടത്തിലാണ്. സ്റ്റാളുകളും പൂര്‍ത്തിയായി വരുന്നു. താത്കാലിക ശൗചാലയങ്ങളുടെ നിര്‍മാണവും തുടങ്ങി. ഒരുക്കങ്ങള്‍ രണ്ടു ദിവസത്തിനകം പൂര്‍ണമാവുമെന്നു സംഘാടകര്‍ അറിയിച്ചു. താത്കാലിക പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. വഴിവിളക്കുകളുടെ നിര്‍മാണം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന നഗറിലെ പ്രധാന പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം