മഹാഭാരതവും ഭഗവദ്ഗീതയും സാങ്കല്‍പ്പികമാണെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് ‘ഇസ്‌കോണ്‍ ‘

February 1, 2012 കേരളം

തിരുവനന്തപുരം: മഹാഭാരതവും ഭഗവദ്ഗീതയും സാങ്കല്‍പ്പികമാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണാ കോണ്‍ഷ്യസ്‌നസ് (‘ഇസ്‌കോണ്‍ ‘). മഹാഭാരതത്തെയും ഭഗവദ്ഗീതയെയും അടുത്തറിയാനും ചര്‍ച്ചചെയ്യാനുമായി ‘പരിവര്‍ത്തന്‍’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുമെന്നും ഇസ്‌കോണ്‍ സെക്രട്ടറി മനോഹര്‍ ഗൗരദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി 19, 20 തീയതികളില്‍ വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ കൂത്തമ്പലത്തിലാണ് ‘പരിവര്‍ത്തന്‍’ നടക്കുക. രാവിലെ 8.30 മുതല്‍ ആറുവരെ മള്‍ട്ടിമീഡിയ സെഷന്‍, സംവാദം, വീഡിയോ ആനിമേഷന്‍ തുടങ്ങി വിവിധ സെഷനുകളിലായാണ് പരിപാടി നടക്കുക.

ഇന്ന് ലഭ്യമായ ഭഗവദ്ഗീതകളില്‍ മിക്കവയും തെറ്റായ വ്യാഖ്യാനങ്ങളടങ്ങിയതാണെന്നും ഇസ്‌കോണ്‍ പുറത്തിറക്കുന്ന ഗീത 48 കോടിയിലധികം കോപ്പികള്‍ വിറ്റഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘പരിവര്‍ത്തന്‍’ പരിപാടിക്കുള്ള രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്ക്‌ഫോണ്‍: 097471 48254.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം