ഹൈന്ദവ സംരക്ഷണത്തിനായി സമിതി രൂപീകരിച്ചു

February 1, 2012 കേരളം

ചെറുതുരുത്തി: തൃശൂര്‍ ജില്ലയിലെ പഞ്ചായത്ത്-നഗരസഭ പ്രദേശങ്ങളിലുള്ള മുഴുവന്‍ പൊതുശ്മശാനങ്ങളും ആധുനികവല്‍ക്കരിച്ചു പൊതുജനങ്ങള്‍ക്കു വിട്ടുനല്‍കണമെന്നു ചെറുതുരുത്തിയില്‍ ചേര്‍ന്ന ഹൈന്ദവ സംഘടനാ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. ശ്മശാനഭൂമി കയ്യേറുന്ന ഭൂമാഫിയകളുടെയും തീവ്രവാദ സംഘടനകളുടെയും പക്ഷംപിടിച്ചു ഹിന്ദു വിരുദ്ധനിലപാട് സ്വീകരിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നു യോഗം കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹൈന്ദവ സംരക്ഷണ സമിതിക്കു യോഗം രൂപം നല്‍കി.

വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി, നിളാ വിചാരവേദി, എന്‍എസ്എസ്, എസ്എന്‍ഡിപി, പിപിആര്‍എസ്, യോഗക്ഷേമസഭ, വിശ്വകര്‍മസഭ എന്നീ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം