ഇടത്തരികത്തുകാവില്‍ ഭഗവതിയ്ക്ക് താലപ്പൊലി നടന്നു

February 1, 2012 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയ്ക്ക് ഭക്തിസാന്ദ്രതയില്‍ ദേവസ്വത്തിന്റെ താലപ്പൊലി നടന്നു. വാദ്യഘോഷങ്ങളും ദീപാലങ്കാരങ്ങളും വര്‍ണ്ണപ്പകിട്ടാര്‍ന്ന വെടിക്കെട്ടും ദേവിയെ സ്തുതിച്ചുകൊണ്ട് നടത്തിയ കളംപാട്ടും താലപ്പൊലിക്ക് മാറ്റുകൂട്ടി. ഉച്ചയ്ക്ക് പഞ്ചവാദ്യം, മേളം എന്നിവയോടെയായിരുന്നു എഴുന്നള്ളിപ്പ്. ഗജരത്‌നം പത്‌നനാഭന്‍ കോലമേറ്റി. പഞ്ചവാദ്യത്തിന് കുട്ടനെല്ലൂര്‍ രാജനും, മേളത്തിന് പെരുവനം കുട്ടന്‍മാരാരും അമരക്കാരായി.
സന്ധ്യയ്ക്ക് ദീപാലങ്കാരം, കേളി, നാദസ്വരം, തായമ്പക, വെടിക്കെട്ട് എന്നിവയും ഉണ്ടായി. രാത്രി പഞ്ചവാദ്യം, മേളം എന്നിവയോടെ നടന്ന എഴുന്നള്ളിപ്പിനുശേഷം കളംപാട്ട് എന്നിവയുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍