തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രം നാലമ്പല സമര്‍പ്പണം മൂന്നിന്

February 1, 2012 ക്ഷേത്രവിശേഷങ്ങള്‍

അടൂര്‍: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ നാലമ്പല സമര്‍പ്പണം മൂന്നിന് നടക്കും. 10.24 നും 10.54 നും മധ്യേ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി നാലമ്പല സമര്‍പ്പണം നടത്തും.

ഫിബ്രവരി ഒന്നിന് പ്രാസാദശുദ്ധിക്രിയകളായ വാസ്തുഹോമം, വാസ്തുബലി, രക്ഷാകലശം. രണ്ടിന് ബിംബശുദ്ധിക്രിയകളായ ചതുശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം.

മൂന്നിന് രാവിലെ 9.30ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് ചികിത്സാ സഹായ വിതരണം നടത്തും. ക്ഷേത്രശില്പികളെയും മുന്‍ പ്രസിഡന്റുമാരെയും ആദരിക്കും. ക്ഷേത്രം പ്രസിഡന്റ് ടി.ആര്‍. അജിത്കുമാര്‍ അധ്യക്ഷത വഹിക്കും. അഞ്ചിന് പൂര്‍ണ്ണാമൃതാനന്ദപുരിയുടെ കാര്‍മ്മികത്വത്തില്‍ മഹാസര്‍വൈശ്വര്യപൂജയും നവഗ്രഹഹോമവും നടക്കും. നാലമ്പല സമര്‍പ്പണത്തിനൊപ്പം ക്ഷേത്രത്തിലെ പഴയ തളക്കല്ലുകള്‍ മാറ്റി പുതിയ തളക്കല്ലുകള്‍വച്ചു. ഗണപതി ക്ഷേത്രം തേക്കുതടിയില്‍ പുതിയതായി നിര്‍മ്മിച്ചു. മൂന്നുകോടി രൂപയാണ് നാലമ്പല നിര്‍മ്മാണത്തിനായി വിനിയോഗിച്ചതെന്ന് ക്ഷേത്ര പ്രസിഡന്റ് ടി.ആര്‍. അജിത്കുമാര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍