കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി നാളെ

February 2, 2012 ക്ഷേത്രവിശേഷങ്ങള്‍

കടവല്ലൂര്‍: കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി നാളെ ( വെള്ളിയാഴ്ച) ആഘോഷിക്കും. പത്ത് ദിവസമായാണ് ഏകാദശി ആഘോഷം നടക്കുന്നത്. ഉദായസ്തമനപൂജയും മേളത്തോടെ ശീവേലി എഴുന്നള്ളിപ്പും നടക്കും. 10ന് പറവെപ്പ്, 1.30ന് പഞ്ചവാദ്യത്തോടെ കാഴ്ചശ്ശീവേലി എഴുന്നള്ളിപ്പ്, മേളം, മുറരൂപം, നാദസ്വരം, നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, പഞ്ചമദ്ദളകേളി, ഏകാദശി വിളക്കെഴുന്നള്ളിപ്പ്, തായമ്പക, ഭക്തിഗാനമേള എന്നിവ ഉണ്ടാകും.
ശനിയാഴ്ച ദ്വാദശിപ്പണ സമര്‍പ്പണം, ശീവേലി, നവകം, പഞ്ചഗവ്യം, ദ്വാദശിയൂട്ട് എന്നിവയ്ക്കുശേഷം ദ്വാദശിവേലയോടെ ഏകാദശി ആഘോഷം സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍