ഗുരുവായൂരില്‍ ഗീതാവിചാരയജ്ഞം

February 2, 2012 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം നാരായണീയം 425-ാം വാര്‍ഷിക ആഘോഷ കമ്മിറ്റിയുടെയും സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ സമ്പൂര്‍ണ ഭഗവദ്ഗീതാ വിചാരയജ്ഞം മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 7 വരെ നടക്കും.
20 ദിവസം നീണ്ടുനില്‍ക്കുന്ന ഗീതായജ്ഞം ഗുരുവായൂര്‍ പൂന്താനം ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6 മുതല്‍ 8 വരെ നടക്കും. ഇതോടനുബന്ധിച്ച് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 7 വരെ ഗുരുവായൂര്‍ ദേവരാഗം ഓഡിറ്റോറിയത്തില്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ ധ്യാനപരിശീലനവും നാരായണീയം ക്ലാസും യോഗയും സംസ്‌കൃത പഠനവും ഉണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍