മോര്‍ഗന്‍വില്‍ ഗുരുവായൂരപ്പ ക്ഷേത്രത്തില്‍ പ്രതിഷ്ഠയും കുംഭാഭിഷേകവും

February 2, 2012 ക്ഷേത്രവിശേഷങ്ങള്‍

ന്യൂജഴ്‌സി: മോര്‍ഗന്‍വില്ലില്‍ പുതിയതായി നിര്‍മിച്ച ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ- മഹാകുംഭാഭിഷേക ചടങ്ങുകള്‍ ജൂലൈ ഒന്നിന് നടക്കും.
ഗുരുവായൂരപ്പനാണ് മുഖ്യ പ്രതിഷ്ഠ. ശിവന്‍, അയ്യപ്പന്‍, ഗണപതി, ദേവിമാര്‍ തുടങ്ങി നിരവധി ഉപപ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. അയ്യപ്പ ക്ഷേത്രത്തിനു മുന്‍പില്‍ ശബരിമലയിലേതു പോലെ 18 പടികള്‍ ഉണ്ട്.
ജൂണ്‍ 28 മുതല്‍ പൂജാദികര്‍മങ്ങള്‍ ആരംഭിക്കും. ജൂലൈ നാലിന് ആഘോഷ പരിപാടികള്‍ സമാപിക്കും.
ഒന്നാം തീയതി, കുഭാഭിഷേക സമയത്ത് ഹെലികോപ്റ്ററില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തും. ആന, പശു തുടങ്ങിയ മൃഗങ്ങളുടെ ആരാധനയും നാദസ്വരമേളവും വിഗ്രഹ എഴുന്നളളിപ്പും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍