ലേയില്‍ രാഷ്ട്രപതി സന്ദര്‍ശനം നടത്തി

September 2, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ലേ: പേമാരിയെത്തുടര്‍ന്ന് വെള്ളപ്പൊക്കത്തിനിരയായ ജമ്മുകശ്മീരിലെ ലേയിലെ ദുരന്തബാധിതര്‍ക്ക് ആശ്വാസവുമായി രാഷ്ട്രപതി പ്രതിഭാ പാട്ടീലെത്തി. പുനരധിവാസത്തിന് എല്ലാവിധ സഹായവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുമെന്ന് ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ രാഷ്ട്രപതി ആശ്വസിപ്പിച്ചു. പ്രധാനമന്ത്രിയും ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും നേരത്തേ സന്ദര്‍ശിച്ചപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി.

ശരത്കാലം വരുന്നതിന് മുമ്പ് തങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്ന് ക്യാമ്പിലുള്ളവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ദുരിതാശ്വാസ മേഖലയിലെ സൈനികരെ സന്ദര്‍ശിച്ച രാഷ്ട്രപതി ഇക്കാര്യത്തില്‍ പ്രത്യേകം നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുമായി സ്വയം സമര്‍പ്പിച്ച സായുധസേനയില്‍ താന്‍ അഭിമാനം കൊള്ളുന്നതായും രാഷ്ട്രപതി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ രാഷ്ട്രപതി സംഭാവനയായി നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം