2 ജി അഴിമതി; ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കണം: ബി.ജെ.പി

February 2, 2012 ദേശീയം

ന്യൂഡല്‍ഹി: 2 ജി അഴിമതിയുടെ ഉത്തരവാദിത്വം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഏറ്റെടുക്കണമെന്ന് ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ്  ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരെ  നടപടി സ്വീകരിക്കുമോ, അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാട് തുടരുമോ എന്നി കാര്യങ്ങള്‍ പ്രധാനമന്ത്രി വ്യക്തമാക്കണം. സോണിയാഗാന്ധി ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.ചിദംബരം രാജിവെക്കണമെന്ന് ബി.ജെ.പി നേതാവ് ബല്‍ബീര്‍ പുഞ്ച് ആവശ്യപ്പെട്ടു. രാജിവെക്കാന്‍ ചിദംബരം തയ്യാറായില്ലെങ്കില്‍ പ്രധാനമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്ന് പുഞ്ച് ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം