ജ്യോതിപ്രയാണം ആരംഭിച്ചു

February 5, 2012 കേരളം

പന്മന ആശ്രമം: ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തെളിയിക്കാനുള്ള ജ്യോതിയുമായി വിദ്യാധിരാജാ ജ്യോതിപ്രയാണഘോഷയാത്ര പന്മന ആശ്രമത്തിലെ ചട്ടമ്പിസ്വാമി സമാധിമണ്ഡപത്തില്‍നിന്ന് ആരംഭിച്ചു.
പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ മഹാസമാധി പീഠത്തില്‍നിന്നു പകര്‍ന്ന ജ്യോതി ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പിന് കൈമാറി, രഥഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയ്ക്ക് ചട്ടമ്പിസ്വാമിമണ്ഡപം, കുരീത്തറമുക്ക്, കണ്ണന്‍കുളങ്ങര ദേവീക്ഷേത്രം, മഹാദേവക്ഷേത്രം, കരുനാഗപ്പള്ളി, പുതിയകാവ് നീലകണ്ഠതീര്‍ത്ഥപാദാശ്രമം, ഓച്ചിറ ക്ഷേത്രം, കൃഷ്ണപുരം, കായംകുളം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.
മുന്‍ എം.എല്‍.എ. മാലേത്ത് സരളാദേവി, എന്‍.എസ്.ബോസ്, പന്മന മഞേ്ജഷ്, പി.എന്‍.സോമന്‍, വി.എന്‍.രാമചന്ദ്രന്‍ പിള്ള, ജി.കൃഷ്ണകുമാര്‍, എസ്.ആര്‍.കെ.പിള്ള, തോട്ടുവാ സുരേന്ദ്രന്‍, മഹാമണ്ഡലം ഭാരവാഹികളായ എം.അയ്യപ്പന്‍ കുട്ടി, കെ.കെ.ദാമോദരന്‍ പിള്ള, രത്‌നമ്മ വി.പിള്ള, ഗോപാലകൃഷ്ണന്‍ നായര്‍, കെ.പി.സോമന്‍, പി.ആര്‍.ഷാജി, അംബിക വേണുഗോപാല്‍, വിലാസിനി, രമ മോഹന്‍, പ്രീത, പ്രസന്നകുമാരി എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം