ഗുരുവായൂര്‍ സ്വര്‍ണക്കൊടിമരത്തിന് 60 വയസ്സ്‌

February 5, 2012 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: ഗുരുവായൂരിലെ സ്വര്‍ണ്ണക്കൊടിമരം ശനിയാഴ്ച അറുപതാം പിറന്നാല്‍ പിന്നിട്ടു. ധ്വജ പ്രതിഷ്ഠാദിനത്തില്‍ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ പതിവില്ല.
1952 ല്‍ നടന്ന ധ്വജ പ്രതിഷ്ഠാ ചടങ്ങില്‍ കൊടിമരത്തിന് മുകളില്‍ കയറിയ പത്തോളം പേരില്‍ ഇപ്പോഴുള്ള കീഴ്ശാന്തി കാരണവന്മാരായ മേച്ചേരി കൃഷ്ണന്‍ നമ്പൂതിരിയും കീഴിയേടം മാധവന്‍ നമ്പൂതിരിയും അന്നത്തെ അനുഭവം ഭക്തരോട് പങ്ക്‌വച്ചു. തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാടായിരുന്നു അന്ന് ചടങ്ങിനു മുഖ്യ കാര്‍മ്മികത്വം വഹിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍