ഗുരുവായൂര്‍: മഞ്ജുളയുടെ ശില്‌പം സമര്‍പ്പിച്ചു

February 6, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: മഞ്ജുള ദിനാഘോഷ ഭാഗമായി ഗുരുവായൂരില്‍ മഞ്ജുളയുടെ ശില്പം സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ശില്പത്തിന്റെ സമര്‍പ്പണച്ചടങ്ങ് നിര്‍വ്വഹിച്ചു. കെ.കെ. വാര്യരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മഞ്ജുളയുടെ മനോഹരശില്പം വാര്യര്‍ സമാജം ഹാളായ അക്ഷയയിലാണ് സ്ഥാപിച്ചിട്ടുള്ളത്. കേളി, വിളക്ക്‌വെപ്പ്, ഭജന എന്നിവക്കുശേഷമാണ് വാര്യര്‍ സമാജം ഹാളിലേക്ക് ശില്പം കൊണ്ടുവന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ കെ. വേണുഗോപാല്‍, പി.എം. രാധാകൃഷ്ണന്‍, കെ.വി. ഹരിനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം