എറണാകുളത്തപ്പന്റെ ഉത്സവം കൊടിയിറങ്ങി

February 6, 2012 ക്ഷേത്രവിശേഷങ്ങള്‍

കൊച്ചി: എറണാകുളത്തപ്പന്റെ ഉത്സവം കൊടിയിറങ്ങി. ക്ഷേത്രം തന്ത്രിമാരായ ചേന്നാസ് പൊതിയില്‍ ഗിരീശന്‍ നമ്പൂതിരിപ്പാട്, പാങ്ങോട് ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തിമാരായ പുന്നയ്ക്കല്‍ ദാമോദരന്‍ നമ്പൂതിരി, വിഷ്ണു എമ്പ്രാന്തിരി എന്നിവര്‍ കൊടിയിറക്കിനും ആറാട്ടിനും കാര്‍മ്മികത്വം വഹിച്ചു.
പെരുവനം സതീശന്റെ പാണ്ടിമേളവും, ഇഞ്ചക്കുടി സഹോദരന്മാരുടെ നാദസ്വരവും ആറാട്ടിനകമ്പടിയേകി. നിറപറയും നിലവിളക്കുമായി ഭഗവാനെ മൈതാനവട്ടത്തില്‍ എതിരേറ്റു. മേളം കലാശിച്ച് വെളുപ്പിന് കലവൂര്‍ കൃഷ്ണന്‍കുട്ടി വെടിക്കെട്ടിനു തീകൊളുത്തി. അകത്തെഴുന്നള്ളി ആചാരങ്ങള്‍ക്ക് ശേഷം കോലമിറങ്ങി, കൊട്ടുറങ്ങി ഉത്സവം സമാപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍